തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് സ്വർണവില പുതിയ നിരക്കിൽ. ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 960 ആയിട്ടുണ്ട്. ഗ്രാമിന് ഇന്ന് വർധിച്ചത് 25 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7120 ആണ്. ഈ പോക്ക് ഇങ്ങനെത്തന്നെ പോയാൽ സ്വർണ്ണം റെക്കോർഡ് വിലയായ 57000 കടക്കാൻ വൈകില്ല.

Leave a Reply

Your email address will not be published. Required fields are marked *

You missed