സ്വകാര്യ ടെലികോം സേവനദാതാക്കളിൽനിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎൽ നേരിടുന്നത്. സ്വകാര്യ കമ്പനികൾ റീച്ചാർജ് പ്ലാനുകൾ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ ചെലവിൽ കൂടുതൽ മൂല്യം നൽകുന്ന പല പ്ലാനുകൾ ബി.എസ്.എൻ.എൽ. ഇതിനിടെ അവതരിപ്പിച്ചു. അത്തരമൊരു പ്ലാനുമായി വീണ്ടും എത്തുകയാണ് കമ്പനി.
666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനിൽ ലഭിക്കുന്നത്. 210 ജി.ബി. ഡാറ്റ ഇതിനൊപ്പം ലഭിക്കും. ദിവസം രണ്ട് ജി.ബി. ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം.
ഈ റേഞ്ചിൽ മറ്റ് മുൻനിര സ്വകാര്യ സേവനദാതാക്കൾ ആരും റീച്ചാർജ് പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ജിയോ, വി, എയർടെൽ എന്നീ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് ശഷം ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ഏറ്റവും ആകർഷകമായ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്.