ന്യൂഡൽഹി: മുതിർന്ന ബോളിവുഡ്നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഒക്ടോബർ എട്ടിന് 70-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.
1977ൽഅഭിനയരംഗത്തെത്തിയമിഥുൻ ചക്രവർത്തി, ആദ്യസിനിമയിൽനിന്നുതന്നെ ദേശീയപുരസ്കാരം നേടിയ ചുരുക്കംഅഭിനേതാക്കളിലൊരാളാണ്.മൃണാൾ സെന്നിന്റെ മൃഗയ എന്നചിത്രത്തിലൂടെയാണ് രാജ്യത്തെമികച്ച നടനുള്ള പുരസ്കാരം അദ്ദേഹംസ്വന്തമാക്കിയത്. മമത ബാനർജിയുടെതൃണമൂൽ കോൺഗ്രസിന്റെരാജ്യസഭാ എംപിയായിരുന്ന അദ്ദേഹംനിലവിൽ ബിജെപിക്ക് ഒപ്പമാണ്.