മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിനെ തുടർന്നാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.
എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ആരോപണങ്ങളില്‍ പ്രത്യേക വിഷയത്തില്‍ കേസെടുത്തുകൊണ്ടല്ല. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാന്‍ സാധിക്കുമോയെന്നാണ് പ്രത്യേക സംഘം ആരായുക.
There is no ads to display, Please add some