ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണറും വെറ്ററന്‍ താരവുമായി ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്.

2010 മുതല്‍ 2022 വരെ ഇന്ത്യക്കായി കളിച്ച താരമാണ് ധവാന്‍. 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 ടി20 മത്സരങ്ങളും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ആഭ്യന്തര ക്രിക്കറ്റിലും കളിക്കാനിറങ്ങില്ലെന്നു ധവാന്‍ വ്യക്തമാക്കി.

‘ഇന്ത്യക്കായി കളിക്കുക എന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം. അതു ഞാന്‍ സാധ്യമാക്കി. തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി നല്ല ഓര്‍മകളുണ്ട്. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ നിരവധി പേരുണ്ട്. അവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു. കുട്ടിക്കാലത്തെ പരിശീലകനായ അന്തരിച്ച തരക് സിന്‍ഹ, മദന്‍ ശര്‍മ എന്നിവര്‍. അവരുടെ കീഴിലാണ് ബാല പാഠങ്ങള്‍ പഠിച്ചത്.

‘ഇത്രയും കാലം കളിച്ച ടീം എന്റെ മറ്റൊരു കുടുംബമാണ്. സഹ താരങ്ങള്‍ക്ക് നന്ദി. പേരും പ്രശസ്തിയും ലഭിച്ചു. ആരാധകരുടെ സ്‌നേഹവും പിന്തുണയും എനിക്ക് ലഭിച്ചു’- ധവാന്‍ വ്യക്തമാക്കി.

34 ടെസ്റ്റില്‍ നിന്നു 2315 റണ്‍സാണ് സമ്പാദ്യം. 190 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് സെഞ്ച്വറികളും 50 അര്‍ധ സെഞ്ച്വറികളും നേടി.ഏകദിനത്തില്‍ 167 മത്സരങ്ങളില്‍ നിന്നു 6793 റണ്‍സ്. 143 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 17 സെഞ്ച്വറികളും 39 അര്‍ധ സെഞ്ച്വറികളും നേടി.ടി20യില്‍ 68 മത്സരങ്ങളില്‍ നിന്നു 1759 റണ്‍സ്. 92 ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 11 അര്‍ധ സെഞ്ച്വറികള്‍.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *