പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു താരങ്ങള്‍ പുറത്തായി നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു.
എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.