പ്രിയപുത്രൻ സാപ്പിയുടെ അകാലവേർപാടിന്റെ മുറിവുണക്കാൻ നടൻ സിദ്ദീഖിന്റെ വീട്ടിൽ ഒരു കുഞ്ഞതിഥി. താരത്തിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദീഖിനും ഭാര്യ ഡോ.അമൃത ദാസിനും ഒരു പെൺകുഞ്ഞ് ജനിച്ചു. അമൃത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. “രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു. ദുഅ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു,” ഡോ.അമൃത സമൂഹമാധ്യമത്തിൽ കുറിച്ചു. കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമുള്ള അമൃതയുടെ പോസ്റ്റ്.

ജൂലൈ 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം.

മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ താരമാണ് ഷാഹിൻ സിദ്ദിഖ്. ‘കസബ’, ‘ടേക്ക് ഓഫ്’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’, ‘വിജയ് സൂപ്പറും പൗർണ്ണമിയും ‘ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *