കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് പറഞ്ഞു.
ജില്ലാ ക്യാമ്പുകളോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാനാണ് കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പാർട്ടി നേതൃത്വം പച്ചക്കൊടി വീശിയത്.
പിജെയോ മോന്‍സോ അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ഉണ്ണിയാടന്‍, സജി മഞ്ഞക്കടമ്പില്‍ എന്നിവരില്‍ ഒരാളിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ചുരുങ്ങുന്നതിനാണ് സാധ്യത. പിജെയുടെ മകന്‍ അപുവും പരിഗണനാ പട്ടികയിലുണ്ട്.