തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് നേരെ വ്യാജ ബോംബ് ഭീഷണി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയ പൊഴിയൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്നാണ് വിവരം.
രാവിലെ 11.30നാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഭീഷണി സന്ദേശം ലഭിച്ചത്. 112 നമ്പരിലൂടെയാണ് ഭീഷണി. തുടർന്ന് കന്റോൺമെന്റ് പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന തുടങ്ങുകയായിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.