തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദേശം. പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പി നിർദേശം നൽകിയത്.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കണമെന്നാണ് ഉത്തരവ്. സർക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.

നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു.

റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ, പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ ചിത്രം സഹിതം പിഴ നോട്ടിസ് ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൂട്ടമായെത്തി. പിഴ ലക്ഷങ്ങളിലെത്തിയതോടെയാണ് ഡിജിപി നടപടി ശക്തമാക്കിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *