തൃശൂർ:വിയ്യൂർ ജയിലിൽ സംഘർഷം. ടിപി വധക്കേസിൽ ശിക്ഷഅനുഭവിക്കുന്ന കൊടി സുനിയുടെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിയ്യൂർ ജയിലിൽ സംഘർഷം ഉണ്ടാവുന്നത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയിൽ ഓഫീസിൽ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമ്പിവടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം.

ഓഫീസിലെ ഫർണീച്ചർ അടക്കം നശിപ്പിച്ചു. പരിക്കേറ്റ മൂന്ന് ജയിൽ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി എത്തിയ ശേഷമാണ് സംഘർഷം അവസാനിപ്പിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *