എറണാകുളം: മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അതിഥി തൊഴിലാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അസം സ്വദേശികളായ മോഹൻതോ, ദീപാങ്കർ ബസുമ എന്നിവരാണ് മരിച്ചത്.കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് സംഘം. ശരീരത്തിൽ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. ഇവർക്ക് ഒപ്പം താമസിച്ചിരുന്നവർക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുപേരാണ് ഒരുമിച്ച് താമസിച്ചിരുന്നത്.