തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ കേന്ദ്രത്തിന്റെ മറവിൽ വൻ ലഹരിക്കച്ചവടം .തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്‍, പെരിങ്ങമല സ്വദേശി ഷോണ്‍ അജി, എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ആണ് ടാറ്റൂ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. മജീന്ദ്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കു മരുന്ന് കണ്ടെടുത്തിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നാണ് വിവരം.
ടാറ്റൂ കേന്ദ്രത്തിൽ റെയ്ഡ് നടക്കുമ്പോഴും ലഹരി വാങ്ങാനെത്തിയർ സ്ഥലത്തുണ്ടായിരുന്നു. ടാറ്റൂ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.