തിരുവനന്തപുരം: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

അഭിനയരംഗത്ത് സജീവമായിരുന്ന രഞ്ജുഷ, ടെലിവിഷൻ അവതാരികയായിട്ടാണ് കരിയർ ആരംഭിക്കുന്നത്. സ്ത്രീ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്.സിറ്റി ഓഫ് ​ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ.

ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *