ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
മത്സരശേഷം എസ് എൻ കടവിലുള്ള പി ബി സിയുടെ ക്യാമ്പിലേക്കെത്തിയ നാട്ടുകാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ക്യാമ്പിലെ ഡെസ്കും കസേരകളും തകർത്ത ഇവർ തുഴച്ചിലുകാർക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു. തുഴച്ചിലുകാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്.
വള്ളം കളിയുമായി ബന്ധപ്പെട്ട് വാതുവയ്പ് നടന്നിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് പരാജയപ്പെടുകയും യുബിസി കൈനകരി വജയിക്കുകയും ചെയ്തത്. ഇതിനെ തുടർന്ന് തർക്കങ്ങളുണ്ടവുകയും ചെയ്തു.