പാലാ : പാലാ പൊൻകുന്നം റോഡിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം.ഡ്രൈവർ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു.
വ്യാഴാഴ്ച രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി ചരളിയിലാണ് അപകടം നടന്നത്.റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം പിക്കപ്പ് തൊട്ട് അടുത്തുള്ള ഓടയിലേയ്ക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്ക്അപ്പ് വാൻ. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് നിഗമനം.