പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്.
വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. ശ്രീജ ഭർത്താവുമായി പിണങ്ങി ഒരു വർഷമായി സ്വന്തം വീട്ടിലായിരുന്നു.
ശ്രീജയുടെ വീട്ടിലെത്തിയാണ് വേണു കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത്.ശ്രീജ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ഇരുവർക്കും പവിത്ര എന്ന മകളുമുണ്ട്. കീഴാർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.