തിരുവനന്തപുരം: കേരള പത്രദൃശ്യമാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA )തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച നടക്കും.വൈകിട്ട് 3.30 ന് സെക്രട്ടറിയേറ്റിന് സമീപത്തെ റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കുന്ന കൺവെൻഷൻ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും.

എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും.ജില്ലാ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ,ഫോർട്ട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജി,bബാർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ ജി.മുരളീധരൻ ,പിവിഎംഎ സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ ,ജനറൽ സെക്രട്ടറി സനോഫർ ഇഖ്ബാൽ ട്രഷറർ രാജേഷ് കെ,ജില്ലാ സെക്രട്ടറി ബിജു വി ,ട്രഷറർ ഡി.അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഹെർണിയ ചികിത്സാ രംഗത്ത് നൂതന ചികിത്സാരീതിയായ ലാപ്രാസ്കോപിക് & റോബേട്ടിക് സർജറിയിൽ വിദഗ്ദ്ധനായ യുവ ഡോക്ടർ വിജിൻ.വി.യെ ചടങ്ങിൽ ആദരിക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed