കോട്ടയം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 45,080 രൂപയാണ്. സ്വര്‍ണവില പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 ലെത്തി. യുദ്ധ ഭീഷണി ഒഴിഞ്ഞാല്‍ സ്വര്‍ണവില ഇനിയും കുറയും.

