ആലപ്പുഴ: തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസമ്മ (65) ആണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു.
ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ് ആണ് സംഭവം അറിഞ്ഞ് നാട്ടുകാരെ വിവരം അറിയിച്ചത്. ഇരുവരെയും സൗത്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു. പൊന്നപ്പൻ ലിസമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

