കോട്ടയം: അയ്മനത്ത് അനധികൃത മദ്യവിൽപന നടത്തിയ കേസിൽ ഒളശ സ്വദേശി പിടിയിൽ. അയ്മനം ഒളശ്ശ വട്ടുകളത്തിൽ മോബിൻ വി എ(36)മ്മിനെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസറായ ആനന്ദരാജ്. ബി യുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.
അയ്മനം പ്രദേശത്ത് പള്ളിക്കവല ജംഗ്ഷനിൽ സ്കൂട്ടറിൽ എത്തി മദ്യ വിൽപ്പന നടത്തിയ പ്രതിയെ സംശയാസ്പദമായി കണ്ട് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. ഇയാൾ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളിൽ നിന്നും ഹോണ്ട ആക്ടീവ സ്കൂട്ടറും 1200 രൂപയും പിടിച്ചെടുത്തു.
പ്രതിയെ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ്കുമാർ ബി, ബാലചന്ദ്രൻ.എ. പി, . കെ.എൻ ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.
There is no ads to display, Please add some