തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്ററുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1987ലാണ് ആദ്യ വിജയം. 1991ൽ 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96ൽ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 2006ൽ സി. മോഹനചന്ദ്രനെ തോൽപിച്ചു. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു.

1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. 1985ൽ സി.പി.എം സംസ്‌ഥാന കമ്മിറ്റിയംഗമായും 2008ൽ പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ആനത്തലവട്ടം അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് ജയിൽമോചിതനായത്.1979 മുതൽ 84 വരെ ചിറയൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്.

ഭാര്യ: ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *