അഹമ്മദാബാദ്: കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. ഒമ്പതു വിക്കറ്റിനാണ് കിളികളുടെ വിജയം. സ്കോർ: ഇംഗ്ലണ്ട്- 282/9 (50 ഓവർ), ന്യൂസിലൻഡ് – 283/1 (36.2 ഓവർ).

ഡെവോണ്‍ കോണ്‍വെ (152), രചിന്‍ രവീന്ദ്ര (123) എന്നിവരുടെ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 77 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ

കഴിഞ്ഞ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കപ്പിനും ചുണ്ടിനും ഇടയിൽനിന്നു കിരീടം തട്ടിപ്പറിക്കപ്പെട്ട മറക്കാനാകാത്ത അനുഭവത്തിനു കണക്കുതീർക്കുന്ന പോലെയായിരുന്നു ന്യൂസിലൻഡിന്റെ പ്രകടനം.

മാർക് വുഡിന്റെയും ക്രിസ് വോക്സിന്റെയും തീപ്പൊരി പന്തുകളെ യുവതാരം രചിൻ രവീന്ദ്ര ഒട്ടും കൂസലില്ലാതെ നേരിടുന്ന കാഴ്ചയായിരുന്നു അതിമനോഹരം. മറുവശത്ത് കോൺവേ രചിന് മികച്ച പിന്തുണയും നൽകി.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *