മഞ്ചേരി : പട്ടാപ്പകൽ കോടതി കെട്ടിടത്തിൽ കയറി പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം മോഷ്ടാവ് അടിച്ചുമാറ്റി. മലപ്പുറം ജില്ലാ കോടതി കെട്ടിടത്തിൽ പ്രോസിക്യൂട്ടറുടെ ഓഫിസിലാണു മോഷണം. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെ 11നും 12നും ഇടയ്ക്കാണു മോഷണം.പ്രോസിക്യൂട്ടറുടെ 5,000 രൂപയും വനിതാ പൊലീസിന്റെ 500 രൂപയുമാണ് നഷ്ടമായത്. അഡീഷനൽ സെഷൻസ് കോടതി പ്രോസിക്യൂട്ടറും പൊലീസും കോടതിയിൽ പോയതായിരുന്നു.
ഓഫിസിന്റെ വാതിൽ പൂട്ടിയിരുന്നില്ല. 12നു തിരിച്ചെത്തിയപ്പോഴാണ് പ്രോസിക്യൂട്ടറുടെ പണമടങ്ങിയ ബാഗ് മേശയ്ക്കുള്ളിൽനിന്നു മേശപ്പുറത്തേക്ക് വലിച്ചിട്ട നിലയിൽ കണ്ടത്. ബാഗിലുണ്ടായിരുന്ന പഴ്സിൽനിന്നു പണം നഷ്ടമായിരുന്നു. വനിതാ പൊലീസിന്റെ മേശപ്പുറത്തിരുന്ന ബാഗിൽനിന്നാണു പണം നഷ്ടമായത്. ഓഫിസിൽ നിരീക്ഷണ ക്യാമറയില്ല. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊലീസുകാർ എത്തുന്ന സ്ഥലത്തുനിന്നാണ് മോഷ്ടാവ് വിദഗ്ധമായി പണം അടിച്ചുമാറ്റിയത്.
There is no ads to display, Please add some