കോട്ടയം: കേരളത്തിൽ സ്വർണത്തിന്റെ വിലയിടിവ് തുടരുന്നു. സ്വർണം വാങ്ങാൻ ഇതിലും നല്ല സമയം ഇനി ഇല്ല എന്ന സൂചന നൽകിയാണ് വിലയുടെ പോക്ക്. മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണ നിരക്കുകളുള്ളത്.
ഇന്ന് 500 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ കൊടുക്കേണ്ടത് 42060 രൂപയാണ്. വില കുറയുന്നത് വ്യാപാരം കൂടാൻ കാരണമാകും എന്ന പ്രതീക്ഷയിലാണ് സ്വർണ വിപണി.