കോട്ടയം: കേരളത്തിൽ സ്വർണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. സമീപ ദിവസങ്ങളില്‍ റെക്കോർഡ് ഇടിവാണ് സ്വർണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തുകയും ചെയ്തു.സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 42,920 എന്ന നിരക്കിലേക്ക് സ്വർണം എത്തി.
ഏറെ നാളുകള്‍ക്ക് ശേഷമാണ് വില 43000 ത്തിന് താഴേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പവന് 43120 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് ഇന്ന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില 5365 ആയി.