തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ പ്രതിയെ പിടികൂടി. പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപം നടത്തിയത്.
സൈബർ അധിക്ഷേപത്തിന് എതിരെ എഎ റഹീം എംപിയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ എടുത്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.