കൊച്ചി: കണക്കുതീർക്കലിന്‍റെ കളിയരങ്ങിൽ ആ കടം ബ്ലാസ്റ്റേഴ്സ് വീട്ടി… കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചുകയറിയത്. ബെംഗളൂരു താരം കെസിയ വീൻഡോർപ് (സെല്‍ഫ് ഗോൾ 52–ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ബെംഗളൂരുവിനായി 90–ാം മിനിറ്റിൽ കുർട്ടിസ് മെയ്നാണു ലക്ഷ്യം കണ്ടത്.

ഇതോടെ കഴിഞ്ഞ സീസണിലെ തോൽവിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ആ തോൽവിയ്ക്കുള്ള മധുരപ്രതികാരമായി ഈ വിജയം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *