കൊച്ചി: അശ്ലീല വിഡിയോയോ ചിത്രങ്ങളോ സ്വകാര്യ സ്ഥലത്തുവെച്ച് മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റമായി മാറുകയുള്ളൂവെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി.
രാത്രി റോഡരികിൽനിന്ന് മൊബൈൽഫോണിൽ അശ്ലീല വീഡിയോ കണ്ടതിന് എറണാകുളം കറുകുറ്റി സ്വദേശിക്കെതിരേ പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.മറ്റാരുംകാണാതെ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോയെന്നതാണ് കോടതി പരിശോധിച്ചത്.
അശ്ലീല വീഡിയോ കാണുക എന്നത് സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. അതിൽ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകും. അതിനാൽ അതിനെ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
There is no ads to display, Please add some