കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. സെപ്തംബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെയാണ് വില.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 43880 രൂപയാണ്. ശനിയാഴ്ച മുതല്‍ ഇതേ വില തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5485 രൂപയാണ് നല്‍കേണ്ടത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് നാലാം തിയ്യതിയിലെ 44240 രൂപയായിരുന്നു.