കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് പവന് 43,880 രൂപയാണ് വില. ഗ്രാമിന് 5,485 രൂപയും. ശനിയാഴ്ച മുതല്‍ ഇതേ വില തുടരുകയാണ്. സെപ്തംബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.