തൃശൂർ: പുതുപ്പള്ളിയിൽ ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രമേ ചാണ്ടി ഉമ്മന് ജയിക്കാനാവൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. .ജെ.പി. വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി.ജെ.പിക്ക് പത്ത്- പത്തൊൻപതിനായിരം വോട്ടുണ്ട് അവിടെ. ആ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോൾ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി.ജെ.പി. വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കിൽ ഞങ്ങൾ ജയിക്കും”, സി.പി.എം. സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

പുതുപ്പള്ളയിലെ വിധി സർക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ഈ വിധിയോടു കൂടി ആണിക്കല്ല് ഉറയ്ക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *