പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ. കനത്ത മഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടായി എന്നാണ് സൂചന.
ഗവിയിലേക്കുള്ള റൂട്ടിൽ പലയിടത്തും മഴയിൽ മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേർന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.