കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ യുപി സ്വദേശിയില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നെന്ന് ഡിആര്‍ഐ അറിയിച്ചു.