കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ലാതെ നിൽക്കുകയാണ്.
ശനിയാഴ്ച (26.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന് 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.