മലപ്പുറം: മലപ്പുറം വേങ്ങരയിൽ വ്യക്തി വിരോധത്തിന്റെ പേരിൽ നടുറോട്ടിൽ വടിവാൾ ആക്രമണം. ചേറൂർ കാളങ്ങാടൻ സുഭാഷിനാണ് (50) വേട്ടറ്റത്. സംഭവത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായ ചേറൂർ മുഹമ്മദലി(40) പിടിയിലായി.

ഇന്നലെ ഉച്ചയോടെ വേങ്ങര നഗരമധ്യത്തിലായിരുന്നു ആക്രമണം. 6 വർഷം മുൻപ് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നലെ ഉണ്ടായ ആക്രമണം. ഇത് മൂന്നാം തവണയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

സുഭാഷും മകൻ അഖിലും സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. വാഹനം തടഞ്ഞു നിർത്തി സുഭാഷിനെ വെട്ടുകയായിരുന്നു. നെറ്റിയിൽ പരിക്കേറ്റ സുഭാഷ് കോട്ടക്കൽ മിംസിൽ ചികിത്സയിലാണ്. അതേസമയം പ്രതിയെ ദേഹപരിശോധനക്ക് എത്തിച്ചപ്പോൾ ആളുകൾ മർദിച്ചതായും പരാതിയുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *