കാസർകോട്: കുമ്പള കളത്തൂര്‍പള്ളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരുക്ക്.അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. എന്നാല്‍ പരിശോധനയ്ക്കായി കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനാലാണ് പിന്തുടര്ന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. കാറിനെ പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.