ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെപശ്ചാത്തലത്തിൽ ഡൽഹിവിമാനത്താവളത്തിലെ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും. സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളും റദ്ദാക്കും.

അതേസമയം, റദ്ദാക്കുന്ന 160 വിമാനങ്ങൾ, ഡൽഹി വിമാനത്താവളത്തിലെ സാധാരണ സർവീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിൽ പാർക്കിങ്ങിന്റെ പ്രശ്നമില്ലെന്നും രാജ്യാന്തര വിമാന സർവീസുകളെ ഉച്ചകോടി ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായി രാജ്യ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. നേരത്തെ, സമ്മേളന ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും വിമാനത്താവളത്തിൽ എത്തേണ്ടവർ ഡൽഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed