പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്.
ഇയാളുടെ പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.