തിരുവനന്തപുരം: വായ്പ കുടിശിക അടക്കാത്തതിന് കെഎസ്ആർടിസിക്ക് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC)യുടെ ജപ്തി നോട്ടീസ്. 700 കോടി രൂപയോളമാണ് KTDFC ക്ക് കെഎസ്ആർടിസി നൽകാനുള്ളത്.
എത്രയും വേഗം പണമടച്ചില്ലെങ്കിൽ വസ്തുക്കൾ ജപ്തി ചെയ്യും. ഇനി അറിയിപ്പ് ഉണ്ടാകില്ലെന്നും കെടിഡിഎഫ്സി നോട്ടീസിൽ പറയുന്നു. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും നിവർത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ് KTDFC യുടെ ഇരുട്ടടി.