ബകു (അസർബൈജാൻ): ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കയുടെ, ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. മാഗ്നസ് കാൾസൻ ആണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളി.

ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദക്ക് 18 വയസ് തികഞ്ഞത്. രണ്ടാം സീഡായ ഹികാരു നകമുറയെ വഴിയിൽ വീഴ്ത്തി മുന്നേറിയ പ്രഗ്നാനന്ദ ബോബി ഫിഷറിനും മാഗ്നസ് കാൾസണും ശേഷം കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി.

ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയ താരമാണ് ആര്‍ പ്രഗ്നാനന്ദ. അതിനാല്‍തന്നെ ചെസ് ലോകകപ്പ് ഫൈനല്‍ വലിയ ആവേശമാകും. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed