ചേര്‍ത്തല: വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്രശാലയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടുത്തമുണ്ടായത്.

ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ കട മുഴുവന്‍ കത്തി നശിച്ചു. കടയിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ചേർത്തല, ആലപ്പുഴ, വൈക്കം, അരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തീ അണച്ചു.

പുലര്‍ച്ചെ സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപടര്‍ന്നു പിടിക്കുന്നത് ആദ്യം കണ്ടത്. ചില്ലു ഭിത്തിയിലൂടെ അകത്ത് വയര്‍ കത്തുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടിത്തത്തില്‍ കണക്കാക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *