കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്.
തൃശ്ശൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപെട്ടത്.
സ്വകാര്യ ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടു വാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സ്റ്റിയറിംങ്ങിനുളളില്‍ കുടുങ്ങി. വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, പാര്‍ക്കോ ആശുപത്രി, മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ നിന്ന് അഗ്നിരക്ഷാ സേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി.