കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായി ഇടിവിന് ശേഷം സ്വർണ വിലയിൽ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,465 രൂപയിലും പവന് 43,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ഇതുവരെ പവന് 600 രൂപ കുറഞ്ഞു.
തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണ വില ശനിയാഴ്ച വര്‍ധിക്കുന്നത്. ഒരു മാസത്തിനിടെയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോഴും സ്വർണം. ജൂലായ് 12 നാണ് ഇതേ നിലവാരത്തിൽ സ്വർണ വില എത്തിയത്.