കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ രാഷ്ട്രീയ കരുനീക്കവുമായി എല്‍ഡിഎഫ്. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. .
പുതുപ്പള്ളിയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധിയാണ് ഇദ്ദേഹം എന്നാണ് ലഭിക്കുന്ന സൂചന. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് നീക്കം. നാളെത്തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും വിവരമുണ്ട്.
നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കാര്യങ്ങൾ ആണ് ഇപ്പോൾ സംഭവിക്കുന്നത്.