ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന നിലപാടിലാണ് തങ്ങളെന്നും പാർക്ക് സർക്കാർ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. പാകിസ്ഥാന്‍ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടത്തിന് ഇന്ത്യ വേദിയാകും. ഒക്ടോബറിലും നവംബറിലുമാണ് ഏകദിന ലോകകപ്പ് നടക്കുക.
വരുന്ന ആഴ്‌ച ഏകദിന ലോകകപ്പിന്‍റെ പുതുക്കിയ മത്സരക്രമം ഐസിസി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് പുറമെ മറ്റ് ചില മത്സരങ്ങളുടെ തിയതി മാറ്റവും ബിസിസിഐയുടെ പരിഗണനയിലുണ്ട്.