തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എൻ.എസ്.എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസ്.

എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ളവരാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. ഇവർക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.

അനധികൃതമായി സംഘം ചേർന്നു, ഗതാഗത തടസം സൃഷ്ടിച്ചു എന്നിവ കാണിച്ചാണ് കേസെടുത്തത്. എൻ.എസ്.എസ് ഉപാധ്യക്ഷൻ സംഗീത് കുമാറാണ് ഒന്നാം പ്രതി.

കേസെടുത്ത നടപടിക്കെതിരെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. സർക്കാരിന്‍റെ നിലപാടിൽ വൈരുധ്യമെന്ന് അദ്ദേഹം പ്രതികരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed