പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് പുലർച്ചയോടെ പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടിയെയും ശാരദയെയും വീടിനുള്ളിലാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരുവല്ല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
There is no ads to display, Please add some