കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. താമരശ്ശേരി തച്ചംപൊയിൽ പുതിയാറമ്പത്ത് മുജീബ് റഹ്മാന് നഷ്ടപരിഹാരം നൽകാനാണ് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക് കോർട്ട് -3 (അഡീഷണണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ -2) ജഡ്ജ് ആർ മധു വിധിച്ചത്.

മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്റെ എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നൽകണമെന്നാണ് വിധി. എതിർകക്ഷിയായ നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2019 നവംബറിലാണ് താമരശ്ശേരി തച്ചംപൊയിലിൽ റോഡരികിൽ നിന്ന മുജീബിനെ അലക്ഷ്യമായി വന്ന ഇന്നോവ ഇടിച്ചത്. ഇലക്ട്രീഷ്യനായിരുന്ന മുജീബ് ഇപ്പോഴും കിടപ്പിലാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *