കണ്ണൂർ: കണ്ണൂരിൽ പട്ടാപ്പകൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രാവിലെ വിദ്യാർത്ഥിനി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ നാലംഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.